2012 നവംബർ 20, ചൊവ്വാഴ്ച

കൊതി തീരും വരെ....

ആകാശത്തേക്ക്
മുദ്രാവാക്യം വിളിക്കുന്ന ചില്ലകളിലെ 
പച്ചിലകള്‍,
വൃശ്ചികക്കാറ്റില്‍              
നൃത്തം ചെയ്യുന്നത് കണ്ട്, 
കണ്ണില്‍ നിറയെ
പ്രതീക്ഷയും,
സംതൃപ്തിയുമായി ,
ഒരു പഴുത്തില
താഴേക്ക്‌... ........

അജി ആലത്ത്.

2012 നവംബർ 14, ബുധനാഴ്‌ച

സ്വ.ലേ

സ്വ.ലേ 

വെട്ടി  'കൊല' യെടുത്തപ്പോഴും,
കട പറിച്ചെടുത്തപ്പോഴും
അറിഞ്ഞിരുന്നില്ല..

പ്രത്യയശാസ്ത്രത്തിന്‍റെ പോളകള്‍ 
അടര്‍ത്തി മാറ്റിയപ്പോള്‍ 
തെളിഞ്ഞ വെണ്മ
ചിലന്തിവലകള്‍ നിറഞ്ഞതെന്ന്..

 - അജി ആലത്ത്