2014 ഏപ്രിൽ 1, ചൊവ്വാഴ്ച

നീ തന്നെയല്ലേ...




ഉണർന്നിരിക്കുമ്പോഴും
സ്വപ്നം കാണുവാൻ
ശീലിപ്പിച്ചത്
നീ തന്നെയല്ലേ...

കാത്തിരിപ്പിനുമൊരു
സുഖമുണ്ടെന്നത്
കാണിച്ചു തന്നതും
നീ തന്നെയല്ലോ..

വേനലുച്ചയിൽ
വെയിലേറ്റു വീഴാതെ,
കുളിരോർമ്മ തന്നതും
നീ തന്നെയെന്നും...

താരങ്ങളോട്
ദൂരഭാഷണം ചെയ്ത്
വിരഹസന്ദേശം
കൈമാറുവാ-
നഭ്യസിപ്പിച്ചതും
നീയല്ലാതെ
മറ്റാരുമല്ല

ഇന്ന് , നക്ഷത്രങ്ങൾ
കൊഴിഞ്ഞു പോയൊരീ-
യാകാശച്ചോട്ടി -
ലേകനായുള്ളിന്റെ
യുള്ളിൽ
കരഞ്ഞു കൊണ്ടിരിക്കുമ്പോൾ ,
ചിരിക്കാൻ പഠിപ്പിക്കുന്നതും
നീ തന്നെ -
പ്രണയമേ ....


- അജി ആലത്ത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ