2014 ജനുവരി 30, വ്യാഴാഴ്‌ച

ഭഗവതി



സർപ്പകോപ പരിഹാരത്തിന് 
നാല് സെന്റ് മണ്ണ് വിറ്റ് നാഗപൂജ.
പ്രശ്നം വച്ചപ്പോൾ 
പ്രശ്നങ്ങൾ  പിന്നെയും ബാക്കി..

ഭഗവതിയെ കുടിയിരുത്താൻ 
പിന്നെയോരഞ്ചു സെന്റും പാടവും.
അനര്ത്ഥങ്ങൾ  മാറാതെ 
ചിലന്തിവലക്കുള്ളിൽ  തറവാട്.

ദിവ്യദൃഷ്ടി കൊണ്ട് 
പൂജാരി കണ്ടു , 
മച്ചില് ഭഗവതി...
പോകാൻ  കൂട്ടാക്കാതെ, 
പൈതൃകസ്മരണകളുമായ് ഭഗവതി..

പൂജാരിയുടെ ആവാഹനശക്തിയിൽ 
നിറകണ്ണുകളോടെ, പടിയിറങ്ങി ഭഗവതി..
തറവാടിപ്പോൾ  പണയത്തിലും 
ഭഗവതി, ആധാരത്തിനൊപ്പം 
ലോക്കറിലും..

- അജി ആലത്ത്.

2014 ജനുവരി 29, ബുധനാഴ്‌ച

അങ്ങനെ തന്നെ വേണം.



വേണം,
നിനക്ക് അത് തന്നെ വരണം.

സ്നേഹത്തിറെ പ്രതിഫലം
വേദനയെന്നറിഞ്ഞിട്ടും ,
സ്നേഹിച്ചു കൊണ്ടേയിരിക്കുന്ന
മനസേ..
പകന്നു കുന്ന സ്നേഹം
ഇന്നല്ലെങ്കി നാളെ
തിരിച്ചു  കിട്ടുമെന്ന
വ്യാമോഹത്തോടെ
സ്നേഹിച്ചു കൊണ്ടേയിരിക്കുന്ന
മനസേ..

അവഗണനയുടെ
 കൂത്ത കത്തിമുന
ഹൃദയം പിളന്നിട്ടും ,
ഉറക്കമില്ലാത്ത രാവുക
കണ്ണുകളി
ചോരച്ചാലുക തീത്തിട്ടും ,
ഇനിയും പഠിക്കാത്ത
മനസേ..

നിനക്ക്
അങ്ങനെ തന്നെ വേണം..


- അജി ആലത്ത് .

2014 ജനുവരി 27, തിങ്കളാഴ്‌ച

അന്തിച്ചന്തയിലെ സ്വപ്നസാധ്യതകൾ


അങ്ങാടിയിലെ
ഇടുങ്ങിയ തെരുവോരത്ത് ,
ചുമലിലെ തുണിത്തൊട്ടിലി
ഉറങ്ങുന്ന കുഞ്ഞുമായി
ഒരമ്മ ,
മീ വിക്കുന്നു ..

ചാളയുടെയും അയലയുടെയും
ചോരച്ച കണ്ണുക
വിലപേശലിന്റെ
നിരത്ഥകതയെ
നിസ്സംഗതയോടെ
നോക്കിക്കണ്ടു ..

മീ കൂട്ടിയിട്ടിരിക്കുന്ന
മരബഞ്ചിനു ചുവട്ടി ,
മീ മണത്തി കിറുങ്ങി ,
കുറിഞ്ഞിപ്പൂച്ച
തപസ്സിരിക്കുന്നു.

സമയം,
സുഗന്ധവാഹിയായൊരു കാറ്റ്
മലയിറങ്ങി വന്ന് ,
അവരെ തഴുകി
കടന്നു പോകുകയും,
തുണിത്തൊട്ടിലി ,
കുഞ്ഞ് ,
മുലപ്പാ നുകരുന്ന
സ്വപ്നം കണ്ട്
നനു നനെ
പുഞ്ചിരിക്കുകയും ചെയ്തു.

ഇതേ സമയം തന്നെയാണ്,
ഹോട്ട മുതലാളി
മുഴുവ മീനും
മോഹവിലയ്ക്ക്
വാങ്ങുന്നതായി
അമ്മയും,
മുതലാളിക്ക്
മീ കൊടുക്കുന്നതിനിടയി
ഒരു മുഴുത്ത ചാള
മുന്നിലേക്ക് വീഴുന്നതായി
കുറിഞ്ഞി പ്പൂച്ചയും
സ്വപ്നം കണ്ടത്..


- അജി ആലത്ത് .

2014 ജനുവരി 23, വ്യാഴാഴ്‌ച

കൂട്ടുകാരിയോടും മഴക്കാറിനോടും ..








ദുഃഖഭാരം
ഉള്ളിലൊതുക്കി,
ഇരുളി
മൂടുപടമണിഞ്ഞ് ,
വിതുമ്പാ
നിക്കുമ്പോഴും ,
പുഞ്ചിരിയുടെ
 പ്രകാശം പരത്താ
നിനക്ക്
എങ്ങനെ കഴിയുന്നു?


- അജി ആലത്ത് .

2014 ജനുവരി 15, ബുധനാഴ്‌ച

ബാലൻസ് ഷീറ്റ്.




അവന് ഏറെ പ്രിയപ്പെട്ടത്
അവളുടെ കണ്ണുകളായിരുന്നു.
മുഖത്ത് നോക്കുമ്പോ
കാണുന്നത്
രണ്ടു നീലസാഗരങ്ങളാണെന്ന്
അവ കവിത കുറിച്ചു..

മിന്നുകെട്ടിന് വന്നവ
അവളുടെ
മിന്നുന്ന കണ്ണ് കണ്ട്
അസൂയപ്പെടുന്നത്
ഉടമയുടെ വോടെ
അവ നോക്കി നിന്നു..

മിന്നുന്ന പൊന്നിന്റെ
കണക്കെടുപ്പി
അവന്റെ വീട്ടുകാ മാത്രം
വിടന്ന കണ്ണുക കണ്ടതേയില്ല..


മധുവിധുവിന് ശേഷം,
ഫാനിലെ സാരിക്കുരുക്കഴിച്ച്
ഇറക്കിക്കിടത്തിയപ്പോഴും
കണ്ണുക
അവനായി
തുറന്നു തന്നെയിരുന്നു..
അടയ്ക്കാ ശ്രമിച്ചിട്ടും
അടയാതെ..


- അജി ആലത്ത്.