2013 ജൂൺ 27, വ്യാഴാഴ്‌ച

പ്രളയപയോധിയിൽ ...

പ്രളയപയോധിയിൽ ...

മന്ത്രോച്ചാരണങ്ങളാലും 
ഭജനാലാപങ്ങളാലും മുഖരിതം..
ചന്ദനത്തിരിയുടെയും 
ധൂപത്തിൻറെയും സുഗന്ധം..
സർവാഭരണവിഭൂഷിതനായി 
സുസ്മേരവദനനായ് ഭഗവാൻ..

എന്നെയും 
പ്രിയപ്പെട്ടവരെയും 
രക്ഷിക്കണേ എന്ന് 
കണ്ണടച്ച് ,
ഉള്ളുരുകി 
പ്രാർത്ഥിച്ചു 

കണ്ണ് തുറന്നപ്പോൾ 
മുന്നിൽ 
ഭഗവാനില്ല ..

പ്രളയജലത്തിൻറെ 
ഒഴുക്കിൽ 
നിലയില്ലാതെ നീന്തുമ്പോൾ 
ഓളക്കൈകളിൽ 
മുങ്ങിത്താണ് 
'രക്ഷിക്കണേ '
എന്ന് ഭഗവാൻ ..

 - അജി ആലത്ത് 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ