2013 സെപ്റ്റംബർ 27, വെള്ളിയാഴ്‌ച

ഒരു ന്യൂ ജനറേഷൻ ചിത്രം.

സീൻ 1

അടഞ്ഞു കിടക്കുന്ന കക്കൂസ്,
അധോവായു വിമോചനത്തിൻറെ
വികൃത ശബ്ദങ്ങൾ ..

സീൻ 2

ഊഴം കാത്തു നിൽക്കുന്ന
നായകൻറെ മുഖത്തെ
ദയനീയ ഭാവം

സീൻ 2 എ
കൂട്ടച്ചിരി

സീൻ 9
സ്ലോ മോഷനിൽ വന്ന നായിക
നായകനെ ക്യൂവിൽ നിന്ന് രക്ഷിച്ച്
സ്കൂട്ടറിൽ പൊതു ടോയ് ലറ്റിലേയ്ക്ക് ..

സീൻ 16
മുഖം ചുളിച്ച് പുറത്തു വരുന്ന
നായകൻ
മൂന്നു തവണ 'ഷിറ്റ്' പറയുന്നതോടെ,
രംഗം ,
മൂന്നു ഭാഗങ്ങളുള്ള പാട്ടിൻറെ
ഒന്നാം ഭാഗത്തിലേയ്ക്ക് ..

സീൻ 22
ഗായകൻറെ കഴുത്തിൽ അമർത്തിയപ്പോൾ
പുറത്തു വന്ന നിലവിളി
ഡ്രംസിൻറെയും കീ ബോർഡിൻറെയും
അകമ്പടിയോടെ ആവർത്തിച്ചപ്പോൾ
ഒന്നാം ഭാഗവും കഴിഞ്ഞു..

ബിവറേജ് സ്റ്റോറിൽ പോയ
പയ്യനെയും കാത്തിരുന്ന
തിരക്കഥാകാരൻ
അടുത്ത സീൻ എഴുതാൻ കഴിയാതെ
ഉറക്കത്തിലേക്ക്..

- അജി ആലത്ത് 

2013 സെപ്റ്റംബർ 20, വെള്ളിയാഴ്‌ച

വർത്തമാനകാലം




തോവാളയിലെ പൂന്തോട്ടത്തി
തേനുണ്ട് മയങ്ങിപ്പോയ
രണ്ടു ഭൃംഗ സ്നേഹിത
കണ്ണ് തുറന്നപ്പോ ,
ഒരാ തലസ്ഥാനനഗരിയിലെ
ക്കാ പൂക്കളത്തിലും ,
മറ്റേയാ പുത്തപള്ളി
വ്യാകുല മാതാവിറെ
സെമിത്തേരിയിലെ
കുഴിമാടത്തിനരികിലുമായിരുന്നു.

സ്ഥലകാലഭ്രമത്തിപ്പെട്ട
ഭൃംഗ സുഹൃത്തുക്ക
നാഞ്ചിനാടിറെ നെ മണം തേടി
പറക്കാ തുടങ്ങിയെങ്കിലും
വിളപ്പിശാലയുടെയും  ലാലൂരിറെയും
ക്ലോറോഫോം മണത്തി
വീണ്ടും മയങ്ങി വീണു..
എന്നെന്നേയ്ക്കുമായി.


- അജി ആലത്ത്.

നൂറു മുളകും കല്ലുപ്പും



നാലു സെറ് പുരയിടത്തിലെ
ഓടിട്ട വീട്ടി
ജാനുവമ്മയെ തനിച്ചാക്കി
മക യാത്രയായിട്ടി -
ന്നേയ്ക്കിരു വ്യാഴവട്ടം.

വീട്ടുമുറ്റത്തെ വെട്ടോഴി
നടപ്പാതയ്ക്കും
നടപ്പാത, നാലുവരി രാജപാതയ്ക്കും
വഴി മാറിക്കഴിഞ്ഞു ..

നാരായണറെ പലചരക്കുകട
മൂലധന ഭീമറെ ആഗോളതാഡനത്തി
നട്ടെല്ലൊടിഞ്ഞു വീണു..

' മാളി 'ലെ ഹൈപ്പ മാക്കെറ്റിലേയ്ക്ക്
തുണിസഞ്ചിയുമായി കയറി വന്ന
ജാനുവമ്മയെ ഗ്ലോബ സെക്യൂരിറ്റി
തടഞ്ഞു നിത്തി .
' എന്താ വേണ്ടത്?'
' നൂറു മുളകും കല്ലുപ്പും’

എസ്കലേറ്ററുകളി കൂടി
ബഹുനിലക പ്രതിധ്വനിച്ച പുശ്ചച്ചിരി
കണ്ണാടിച്ചുമരുക പ്രതിഫലിപ്പിച്ചു..

കെന്റക്കി ഫ്രൈഡ്ചിക്കറെ ബോഡ് കാട്ടി
കൊട്ടാരം വാതി സൂക്ഷിപ്പുകാ പ്പിച്ചു -

'അവിടേക്ക് പൊക്കോ തള്ളെ ,
വയസു കാലത്ത് ചോറും കറീം വയ്ക്കാനും
പാത്രം കഴുകാനും നിക്കണ്ട ..'


ഇനിയുള്ള കാലം
രസന ,
മോച്ചറി മസാലസ്വാദുകളുടേതെന്ന
തിരിച്ചറിവിൽ   
ജാനുവമ്മ
തുണി സഞ്ചി വലിച്ചെറിഞ്ഞ്
കെ. എഫ്. സി യുടെ
ആധുനിക അടുക്കളയിലെ
വറചട്ടിയിലെ 
തിളയ്ക്കുന്ന മസാലക്കൂട്ടുകളിലേക്ക്
മുങ്ങാംകുഴിയിട്ടു ..


- അജി ആലത്ത്

ക്രോഷെ - പ്രണയത്തുന്നലുകൾ




ഇണക്കുരുവികളുടെ
പ്രണയപവം നെയ്ത് ,
മധുര സ്വപ്നങ്ങ നേന്ന് ,
പിറന്നാ സമ്മാനമായ്
നീ കിയ തൂവാലയി
മുഖമമത്തുമ്പോ ,
  തിളയ്ക്കുന്ന മദ്ധ്യാഹ്നവെയിലിലും ,
നിറെയോമക
വസന്തത്തിറെ സുഗന്ധവും
ഹേമന്തത്തിറെ കുളിരുമായ്
എന്നെത്തേടിയെത്തുന്നു ..

- അജി ആലത്ത്


2013 സെപ്റ്റംബർ 9, തിങ്കളാഴ്‌ച

ഉത്തരം



നീലാകാശത്ത്
മേഘവും മഴയും
എങ്ങനെ ഉണ്ടാകുന്നു
എന്ന ചോദ്യത്തിന്
ഉത്തരം കിട്ടിയത്,
അവസാന വർഷ പരീക്ഷ കഴിഞ്ഞ്
യാത്ര ചോദിച്ച
നിൻറെ കണ്ണുകൾ കണ്ടപ്പോഴാണ് ..

- അജി ആലത്ത്

2013 സെപ്റ്റംബർ 6, വെള്ളിയാഴ്‌ച

ചെലവ് ചുരുക്കൽ



ഡെനിം ജീൻസും ടോപ്പും മകൾക്ക്
മകന് പീറ്റർ ഇംഗ്ലണ്ട്
ഭാര്യക്ക്‌ പോച്ചംപള്ളി പട്ടു മതി.
ശേഷം,
അലൻ  സോളിയുടെ ട്രയൽ റൂമിൽ
സ്വന്തം രൂപം കണ്ടു കൃതാർത്ഥനായി
നോക്കുമ്പോൾ
ബില്ല് മുപ്പതിനായിരം കടന്നിരിക്കുന്നു.
ഇനി, അമ്മയ്ക്ക് ..
അമ്മയ്ക്ക് വയസായില്ലെ?
ഇനിയെന്തിന് ഓണക്കോടി ..
ചെലവു ചുരുക്കാൻ
മറ്റൊരു വഴിയുമില്ല..

- അജി ആലത്ത് .