ഫൈസൽ
ഹാജർ സാർ .
സുപ്രിയ
പ്രസൻറ് സാർ .
ജോജൻ വർഗീസ്
ഹാജർ സാർ .
സൂസൻ മാത്യു
യെസ് സാർ .
റിസ്വാനാ റഷീദ്
...............................
മൌനത്തിൻറെ പൊരുൾ തേടി
മാഷ് വീണ്ടും,
റിസ്വാനാ റഷീദ് ..
...............................
'ഓളിനി ബെരില്ല മാഷെ
ഓൾടെ നിക്കാഹ് അടുത്താഴ്ച്യാ '
കാറ്റോടു കൂടി
മഴത്തുള്ളികളും
പാതിയടഞ്ഞ
ജനവാതിൽ കടന്ന്
റിസ്വാനയില്ലാത്ത
ഇരിപ്പിടത്തിൽ
കണ്ണുനീർ ചൊരിഞ്ഞു .
കഴിഞ്ഞ ദിവസം
അവൾ എടുക്കാൻ മറന്ന
കോപ്പി ബുക്ക്
മഴത്തുള്ളികൾ ഏറ്റു വാങ്ങി.
- അജി ആലത്ത് .