2013 ജൂൺ 27, വ്യാഴാഴ്‌ച

പ്രളയപയോധിയിൽ ...

പ്രളയപയോധിയിൽ ...

മന്ത്രോച്ചാരണങ്ങളാലും 
ഭജനാലാപങ്ങളാലും മുഖരിതം..
ചന്ദനത്തിരിയുടെയും 
ധൂപത്തിൻറെയും സുഗന്ധം..
സർവാഭരണവിഭൂഷിതനായി 
സുസ്മേരവദനനായ് ഭഗവാൻ..

എന്നെയും 
പ്രിയപ്പെട്ടവരെയും 
രക്ഷിക്കണേ എന്ന് 
കണ്ണടച്ച് ,
ഉള്ളുരുകി 
പ്രാർത്ഥിച്ചു 

കണ്ണ് തുറന്നപ്പോൾ 
മുന്നിൽ 
ഭഗവാനില്ല ..

പ്രളയജലത്തിൻറെ 
ഒഴുക്കിൽ 
നിലയില്ലാതെ നീന്തുമ്പോൾ 
ഓളക്കൈകളിൽ 
മുങ്ങിത്താണ് 
'രക്ഷിക്കണേ '
എന്ന് ഭഗവാൻ ..

 - അജി ആലത്ത് 

ഇടവപ്പാതി




മഴക്കാറ് മൂടിയ 
നിറെ മുഖത്തും 
പെയ്യാകാത്തു നിക്കുന്ന 
നിറെ കണ്ണിലും 
വിതുമ്പി പെയ്യാതുടങ്ങിയ 
നിറെ ചുണ്ടിലും 
ഒരു 
വെയിത്തുണ്ടായി 
തെളിഞ്ഞു പടരാൻ 
എനിക്കായെങ്കിൽ....


- അജി ആലത്ത് 

വൃദ്ധസദനത്തിൽ അച്ഛൻ കാണുന്നത്



കഴുകിയുണക്കാനിട്ട 
വെള്ള വസ്ത്രങ്ങളിൽ 
കറ പോകാതെ 
തെളിയുന്ന മ്മകൾ .
കാറ്റത്ത് തിരശ്ശീലയിളകുമ്പോൾ 
അച്ഛകാണുന്നത് 
കുഞ്ഞുടുപ്പുകൾ - 
രാത്രി ഏറെ വൈകി 
അമ്മ കഴുകിയിട്ടത് ..

കുഞ്ഞുടുപ്പുകളുടെ 
അളവുകവളന്നതും 
കുഞ്ഞിക്കിളികൾ 
കൂട് വിട്ടു പറന്നകന്നതും 
പിന്നിടാനുള്ള യാത്രയിൽ 
കൂട്ടിൽ  തനിച്ചായതും 
കണ്ടിരിക്കെ,

ഉച്ചയൂണിറെ മണി മുഴങ്ങുമ്പോൾ 
മ്മകളിനിന്ന് ഞെട്ടിയുണന്ന് ,
ഉറങ്ങാമറന്ന അച്ഛൻ...


- അജി ആലത്ത്.