നിന്നെ ഞാന്‍ കണ്ടിട്ടുണ്ട്-
ട്രാന്‍സ്പോര്‍ട്ട് ബസ്സിലെ
ദീര്‍ഘയാത്ര കഴിഞ്ഞിറങ്ങുമ്പോള്‍ ,
കുപ്പായത്തിനുള്ളില്‍ ..
ടൂവും ത്രീയും നക്ഷത്രഹോട്ടലുകള്‍
ഉയരുന്നതിന് മുമ്പ്,
നാരായണവിലാസം ലോഡ്ജിലെ
കിടക്കവിരിയുടെ മടക്കുകളില്‍ ..
കുമ്മായം തേച്ച ചുമരിന്‍റെ
കുഴികള്‍ക്കുള്ളില്‍ ധ്യാനിച്ച് ..
നിന്നെ ഞാന്‍ അറിഞ്ഞിട്ടുമുണ്ട് ..
വിരസമായ ഏകാന്തതകളില്‍ ..
വിരഹതാപത്തിന്‍റെ
വിയര്‍പ്പു രാത്രികളില്‍ ..
സൗജന്യമായി എത്രയോ പേര്‍ക്ക് നീ
ചൊറിച്ചില്‍ സുഖം സമ്മാനിച്ചു..
എന്നിട്ടും..
അന്യം നിന്നു പോയ നിന്നെയോര്‍ത്ത്
ഇന്നാരും വിലപിക്കാനില്ലല്ലോ..
ഞാനറിഞ്ഞിരുന്നില്ല...
നീയില്ലാത്ത ലോകവും ഉണ്ടാവുമെന്ന്..
അറിഞ്ഞിരുന്നെങ്കില്‍..
ടിക് 20 ഉയര്‍ത്തുന്ന സാമൂഹ്യ-
പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച്
ഒരു സെമിനാറെങ്കിലും
സംഘടിപ്പിച്ചേനെ ...
- അജി ആലത്ത്