chengodi
2013 മേയ് 29, ബുധനാഴ്‌ച
സംശയം
പാപ്പിനിശ്ശേരിയിൽ നിന്നും
പത്തു മൈൽ വലത്തോട്ട് പോയി,
രണ്ടു മൈൽ ഇടത്തോട്ട് തിരിഞ്ഞ് ,
പിന്നെയും ഇടത്തോട്ട് പത്തു മൈൽ നടന്ന്
ഇടത്തോട്ട് രണ്ടു മൈൽ തിരിഞ്ഞാൽ
ഞാൻ കമ്യുണിസ്റ്റ് ആവുമോ?
- അജി ആലത്ത്
2013 മേയ് 21, ചൊവ്വാഴ്ച
പരാജയം അഥവാ മിസറബ്ളി ഫെയിൽഡ്
നിൻറെ
രസതന്ത്രവും
ജീവശാസ്ത്രവും
ഊർജതന്ത്രവും
ഭൂമിശാസ്ത്രവും
അരച്ചു കലക്കി
ബിരുദം നേടിയ എനിക്ക്,
നിൻറെ
മനശാസ്ത്രത്തിൻറെ
ബാലപാഠം പോലും
മനസിലാക്കാൻ കഴിഞ്ഞില്ലല്ലോ..
- അജി ആലത്ത് .
2013 മേയ് 17, വെള്ളിയാഴ്‌ച
പെണ്ണേ ..
ഇഷ്ടമല്ല എന്നു പറഞ്ഞ്
മുഖം തിരിച്ചു പോയിട്ടും,
ഇനി കാണുകയേ വേണ്ട
എന്നു പറഞ്ഞ്
തിരിഞ്ഞു നടന്നിട്ടും
എന്തിനാണ്..
എന്തിനാണ് വീണ്ടും വീണ്ടും
സ്വപ്നങ്ങളിൽ കടന്നു വന്ന്
എന്നെ മോഹിപ്പിക്കുന്നത്?
2013 മേയ് 10, വെള്ളിയാഴ്‌ച
അക്ഷയ തൃതീയ
അക്ഷയ തൃതീയ
വിയര്‍പ്പും വിസ്കിയും ചേര്‍ന്ന
ദുര്‍ഗന്ധം ഏറ്റു വാങ്ങുമ്പോള്‍
ഹോട്ടല്‍ കിടക്കക്ക് ഞാന്‍
വെറും സാന്‍ഡ് വിച് ഫില്ലിംഗ്..
വൃത്തികെട്ട ചലനങ്ങള്‍
ഉള്ളില്‍ ഭൂകമ്പമുയര്‍ത്തുമ്പോള്‍
എനിക്ക് ഞാനൊരു
തെരുവുപട്ടി മാത്രം..
അച്ചടിമണം മാറാത്ത
നോട്ടു കെട്ടുകള്‍ ബ്ലൌസിനുള്ളില്‍
ഭദ്രമാക്കി മടങ്ങുമ്പോള്‍ അവര്‍ക്ക്
ഞാനൊരു വിദഗ്ദ തൊഴിലാളി..
അക്ഷയതൃതീയക്ക്
ജ്വലറി വാതില്‍ക്കലെത്തുമ്പോള്‍
മകള്‍ക്കോ.. ഞാന്‍
വാത്സല്യനിധിയായ അമ്മ..
-
അജി ആലത്ത്
വളരെ പുതിയ പോസ്റ്റുകള്‍
വളരെ പഴയ പോസ്റ്റുകള്‍
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)