chengodi
2012 ഡിസംബർ 14, വെള്ളിയാഴ്‌ച
ആധാര്‍
ആധാര്‍
പേര്?
കൃഷ്‌ണ്.
അച്ഛന്‍ ?
വസുദേവ്.
അമ്മ?
ദേവ്കി.
മതം ?
ഇല്ല.
ജാതി?
തീരെയില്ല..
കൂടിക്കാഴ്ചക്ക് ശേഷം
മഥുരയിലെ
ആധാര്‍ പട്ടികയില്‍ നിന്നും
കൃഷ്ണന്‍ പുറത്ത്......
...
2012 നവംബർ 20, ചൊവ്വാഴ്ച
കൊതി തീരും വരെ....
ആകാശത്തേക്ക്
മുദ്രാവാക്യം വിളിക്കുന്ന ചില്ലകളിലെ
പച്ചിലകള്‍,
വൃശ്ചികക്കാറ്റില്‍
നൃത്തം ചെയ്യുന്നത് കണ്ട്,
കണ്ണില്‍ നിറയെ
പ്രതീക്ഷയും,
സംതൃപ്തിയുമായി ,
ഒരു പഴുത്തില
താഴേക്ക്...
........
അജി ആലത്ത്.
2012 നവംബർ 14, ബുധനാഴ്‌ച
സ്വ.ലേ
സ്വ.ലേ
വെട്ടി 'കൊല' യെടുത്തപ്പോഴും,
കട പറിച്ചെടുത്തപ്പോഴും
അറിഞ്ഞിരുന്നില്ല..
പ്രത്യയശാസ്ത്രത്തിന്‍റെ പോളകള്‍
അടര്‍ത്തി മാറ്റിയപ്പോള്‍
തെളിഞ്ഞ വെണ്മ
ചിലന്തിവലകള്‍ നിറഞ്ഞതെന്ന്..
- അജി ആലത്ത്
2012 ഒക്‌ടോബർ 25, വ്യാഴാഴ്‌ച
തെറ്റിദ്ധാരണ
കുരുടനായ ഭര്‍ത്താവിന്
കഴിയാത്തത്
തനിക്കും വേണ്ടെന്നു
കരുതിയവള്‍
ഉത്തമഭാര്യയെന്ന്
കഥാകാരന്‍ ..
കെട്ടിയവന്‍റെ കള്ളത്തരങ്ങള്‍
കണ്ടു സഹികെട്ട്,
കണ്ണു രണ്ടും കെട്ടിയതാണെന്ന
സത്യം ആരറിഞ്ഞൂ ?
- അജി ആലത്ത്
2012 ഒക്‌ടോബർ 18, വ്യാഴാഴ്‌ച
അറിയണം..
ചോദിക്കുന്നതിനു മുമ്പ്
ഉത്തരമുണ്ടോ എന്നറിയണം..
ഉത്തരം കിട്ടിയതുകൊണ്ട്
ഫലമുണ്ടോ എന്നും..
തിന്നുന്നതിന് മുമ്പ്
വിശപ്പുണ്ടോ എന്നറിയണം
കരയുന്നതിനു മുമ്പ്
എന്തിന് എന്നും...
സ്നേഹിക്കുന്നതിനു മുമ്പ്
അര്‍ഹതയുണ്ടോ എന്നറിയണം
കൊല്ലുന്നതിനു മുമ്പ്
ജീവനുണ്ടോ എന്നും..
- അജി ആലത്ത്.
2012 ഒക്‌ടോബർ 17, ബുധനാഴ്‌ച
ഇനി
അവള്‍
കവിതയെഴുതും
..
നിന്‍റെ
ആദ്യകവിതകളിലെ
ഉപമയും
അലങ്കാരവും
അവളായിരുന്നു
..
നീ
തിന്ന്
,
വിസര്‍ജ്ജിച്ചത്
,
അവളുടെ
ഉപ്പും
,
സ്നേഹവും
,
കണ്ണുനീരുമായിരുന്നു
..
അങ്ങാടിയില്‍
തോറ്റ
നിന്‍റെയരിശം
തീര്‍ക്കാന്‍
അവളുണ്ടായിരുന്നു
..
പെണ്ണിന്‍റെ
മോചനം
നിന്‍റെ
തൂലികയെഴുതുന്നത്
കണ്ട്
അവള്‍
പൊട്ടിച്ചിരിച്ചു
..
കഴുത്തിലെ
താലി
ചങ്ങല
യാണെന്നവള്
തിരിച്ചറിഞ്ഞിരുന്നു
..
ഇനി
,
അവള്‍
കവിതയെഴുതാന്‍
തുടങ്ങും
...
കൈത്തണ്ടയില്‍,
ബ്ലൈഡ്
കൊണ്ട്
വരഞ്ഞ്
,
ഒരു
പുതുക്കവിത
..
-
അജി
ആലത്ത്
2012 ഒക്‌ടോബർ 1, തിങ്കളാഴ്‌ച
പ്രതിഫലം
മുപ്പതു
രൂപയുടെ
മീന്‍
വാങ്ങി
കറി
വച്ച്
കഴിച്ചപ്പോള്‍,
തൊണ്ടയില്‍
കുടുങ്ങിയ
മുള്ള്
നീക്കാന്‍
,
ഡോക്ടര്‍
ചോദിച്ചത്
മുപ്പതിനായിരം
രൂപ
..
മുന്നൂറു
രൂപയുടെ
റീചാര്‍ജിലൂടെ
മനസ്സിന്‍റെ
ചില്ലയില്‍
കൂട്
കൂട്ടിയവള്‍,
പറന്നകന്നപ്പോള്‍,
ഹൃദയത്തില്‍
തറച്ച
മുള്ള്
നീക്കാന്‍
,
ഇനി
എന്താവും
പ്രതിഫലം
?
മടക്കയാത്ര
..
കിടക്കയുടെ
തിരശ്ചീനമായ
ക്യാന്‍വാസില്‍
ചരിഞ്ഞും
തിരിഞ്ഞും
വ്യത്യസ്ത
ശില്‍പരൂപ
ങ്ങള്
വരച്ചിട്ടും
..
ഉറക്കം
വരാതെ
കിടന്നപ്പോള്‍,
ഓര്‍മയുടെ
മഞ്ഞുപാളികള്‍
നീക്കി
അമ്മ
കടന്നു
വന്നു
..
അമ്മിഞ്ഞപ്പാല്‍
തന്ന്
,
താരാട്ട്
പാടിയുറക്കി
..
ഇനിയുമൊരു
നാള്‍
അമ്മ
വരും
..
കുളിപ്പിച്ച്
,
പൌഡറിട്ട്
,
കവിളത്തു
കണ്മഷി
കൊണ്ടൊരു
പൊട്ടും
തൊട്ട്
,
ഒക്കത്തിരുത്തി
കൊണ്ടു
പോകാന്‍
...... ..
-
അജി
ആലത്ത്
.
2012 സെപ്റ്റംബർ 6, വ്യാഴാഴ്‌ച
എമെര്‍ജിംഗ് കേരള
എമെര്‍ജിംഗ് കേരള
ആരും വിരുന്നു വരാതിരിക്കാന്‍....,
ആട്ടിയോടിച്ചിട്ടും...
പിന്നെയും കാക്ക
കദളി വാഴക്കയ്യില്‍.........
സ്വസ്ഥതയ്ക്കു വേണ്ടിയാണ്,
മറ്റു മാര്‍ഗമൊന്നും കാണാതെ,
കദളിവാഴ തന്നെ
കടയ്ക്കു വച്ച് ഞാന്‍ കൊത്തിയെടുത്തത്..
- അജി ആലത്ത്.
വളരെ പുതിയ പോസ്റ്റുകള്‍
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)