ധീമിയും തേജും
മഹാനഗരത്തിലെ പ്രണയം
എപ്പോഴും ഇങ്ങനെയാണ് -
ദാദറിലെ മൂന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍
സി എസ് ടി 'സ്ലോ' ക്കു കാത്തുനില്‍ക്കുമ്പോള്‍
കുണുങ്ങി ചിരിച്ചു കൊണ്ട്
ആറാം നമ്പറില്‍ കൂടി
ഫാസ്റ്റ് കടന്നു പോകും..
ആറാം നമ്പറിലേക്കോടിയെത്തുമ്പോള്‍
മൂന്നില്‍ സ്ലോ എത്തി, പുറപ്പെടാന്‍
തുടങ്ങിയിരിക്കും..
ഈ തേജ് ധീമി കിളിത്തട്ടുകളിയില്‍
നിനക്ക് പ്രണയദിനസന്ദേശം
എങ്ങനെ ഞാന്‍ കൈമാറും?
- അജി ആലത്ത് .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ