2013 ജൂൺ 27, വ്യാഴാഴ്‌ച

വൃദ്ധസദനത്തിൽ അച്ഛൻ കാണുന്നത്



കഴുകിയുണക്കാനിട്ട 
വെള്ള വസ്ത്രങ്ങളിൽ 
കറ പോകാതെ 
തെളിയുന്ന മ്മകൾ .
കാറ്റത്ത് തിരശ്ശീലയിളകുമ്പോൾ 
അച്ഛകാണുന്നത് 
കുഞ്ഞുടുപ്പുകൾ - 
രാത്രി ഏറെ വൈകി 
അമ്മ കഴുകിയിട്ടത് ..

കുഞ്ഞുടുപ്പുകളുടെ 
അളവുകവളന്നതും 
കുഞ്ഞിക്കിളികൾ 
കൂട് വിട്ടു പറന്നകന്നതും 
പിന്നിടാനുള്ള യാത്രയിൽ 
കൂട്ടിൽ  തനിച്ചായതും 
കണ്ടിരിക്കെ,

ഉച്ചയൂണിറെ മണി മുഴങ്ങുമ്പോൾ 
മ്മകളിനിന്ന് ഞെട്ടിയുണന്ന് ,
ഉറങ്ങാമറന്ന അച്ഛൻ...


- അജി ആലത്ത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ