അടുക്കളക്കാരി ദേവു
അടുത്തൂണ്‍ പറ്റി
ജീവിതത്തിൽ നിന്ന് തന്നെ
പിരിഞ്ഞ ശേഷമാണ്,
അവർ ഒറ്റയ്ക്ക്
ചെയ്ത പണികൾക്ക്
മൂന്ന് തസ്തികകൾ സൃഷ്ടിക്കപ്പെടുകയും
ഏജൻസിയിൽ നിന്നും
മൂന്നു പേർ എത്തുകയും ചെയ്തത്..
ദിവസങ്ങൾ പതിവ് പോലെ
കടന്നു പോയിട്ടും,
നഴ്സറിയിൽ നിന്ന്
തിരിച്ചെത്തുന്ന
ദീപുമോൻ മാത്രം ,
ദേവകിയമ്മൂമ്മേ കാണണം എന്ന്,
എന്നും
നിലവിളിച്ചു കരഞ്ഞു....
- അജി ആലത്ത് .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ