2013 ഒക്‌ടോബർ 1, ചൊവ്വാഴ്ച

ഒരു കടലോരക്കാഴ്ച.




കടൽക്കാറ്റിൽ
മാനത്ത് നോക്കി
വർണ്ണക്കടലാസു പട്ടം
പറത്തുന്ന
എട്ടു വയസുകാരി
പെണ്‍കുട്ടിയുടെ
കണ്ണിൽ
നക്ഷത്രത്തിരിത്തിളക്കം.

കടൽക്കാറ്റിൽ
പെണ്‍കുട്ടിയുടെ
വർണ്ണപ്പാവാട
പൊന്തുന്നതും
നോക്കിയിരിക്കുന്ന
കഴുകൻ കണ്ണുകളിൽ
കാമത്തിരയിളക്കം.

- അജി ആലത്ത് 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ