2013 ഒക്‌ടോബർ 8, ചൊവ്വാഴ്ച

സദാചാരബോധമില്ലാത്ത കാക്ക.



പണ്ടു മുതലേ
കാക്കകക്ക്
സദാചാരബോധം
തീരെയില്ല.

ഓല കൊണ്ട് മറച്ച
കുളിമുറിയുടെ പിന്നിലെ
മുരിങ്ങയിൽ വന്നിരുന്ന്
ഓട്ടക്കണ്ണിട്ട് നോക്കും..
കുളക്കടവി ചെന്നിരിക്കും..
പുടവകക്ക് പകരം
പാതിമുറിച്ച
ലൈഫ് ബോയ് സോപ്പിറെ കട്ട
റാഞ്ചിക്കൊണ്ടു പോകും...

കാലം മാറിയെങ്കിലും
പഴയൊരോമ്മയി
കുളിമുറിയുടെ വെറ്റിലേറ്ററിലൂടെ
എത്തി നോക്കിയ കാക്ക
'ഡവ്' സോപ്പിറെ വെണ്മയിലും
അതിലും വെളുത്ത
വെണ്ണക്കമേനിയിലും
മയങ്ങിയിരിക്കുമ്പോഴാണ്
സദാചാരക്കാക്കക
പറന്നെത്തിയത് ...

ടെറസ്സി ഉണക്കാനിട്ട
നാളികേരത്തിന്
കാവലിരിക്കുന്ന
സുബൈദാത്തയെ
തുറിച്ചു നോക്കുന്ന
രണ്ട് കാക്കച്ചിറകുകളാണ്
പിന്നീട് കണ്ടത്..
ചത്തിട്ടും
സദാചാരബോധമില്ലാത്ത കാക്ക..


- അജി ആലത്ത് .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ