ജനുവരിയുടെ
കുളിരിൽ
കുതിർന്ന
കടൽക്കരയിലെ
സന്ധ്യ.
ചുടുകാപ്പി
മൊത്തി-
ക്കുടിക്കുന്ന
നിൻറെ
ചുണ്ടിലും
കവിളിലും
അസ്തമയസൂര്യരശ്മികൾ
സ്വർണ്ണനൂലുകൊണ്ടൊരു
സ്വപ്നം
നെയ്തെടുത്തൊരാ
സന്ധ്യ..
മറക്കാനൊരിക്കലും
കഴിയാത്തൊരാ
സന്ധ്യ..
കടൽക്കാറ്റിലിളകിയ
നിൻ
കുരുനിരകളെന്നോട്
ചൊല്ലിയത്
യാത്രാമൊഴിയായിരുന്നെന്നോ
...
കടൽക്കരയിലെ
കോഫീ
ഹൗസിന്റെ
പശ്ചാത്തലത്തിൽ
മഹേന്ദ്രകപൂർ
''
വീണ്ടും നാം അപരിചിതരായി '' - ***
യെന്നീണത്തിൽ
പറഞ്ഞതും
നമ്മോടായിരുന്നെന്നോ
...
പരിചിതമായൊരീ
വഴിത്താരയില
-
പരിചിതരായി
നാം യാത്ര
തുടരുമ്പോഴും
സഖീ,
നിന്നെയോർത്തെൻ
മനം
തുടിക്കുന്നതും,
മിഴിയീറനണിയുന്നതും
നീയറിയുന്നുവോ...
- അജി
ആലത്ത്.
***
- മഹേന്ദ്രകപൂർ ആലപിച്ച, ''ചലോ ഏക് ബാർ ഫിർ
സേ അജ്നബി ബൻ ജായെ ഹം ദോനോം'' എന്ന ഗാനം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ