2014 ഏപ്രിൽ 28, തിങ്കളാഴ്‌ച

മുൻ കമ്യൂണിസ്റ്റ്.



നട്ടുച്ചയ്ക്ക്
ജ്വലിച്ചു നിൽക്കുന്ന
സൂര്യനു നേരെ
തുറിച്ചു നോക്കി,
കാഴ്ച മങ്ങിയ
കണ്ണിനാൽ
ചുറ്റും നോക്കി,
മുൻ കമ്യൂണിസ്റ്റ്
ഉറക്കെ
വിളിച്ചു പറഞ്ഞു -

'' മനസ്സിലായില്ലേ?
സൂര്യപ്രകാശം
നമുക്ക്
നൽകുന്നത്
ഇരുട്ടാണ്‌ "


- അജി ആലത്ത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ