ഏതിനും
ഒരു വിരാമമില്ലെങ്കിൽ
പൂർണ്ണമാവില്ലെന്നു
പറഞ്ഞു പഠിപ്പിച്ചത്
ഷൊളഖോവ് നാടകസമിതിയിലെ
ആന്റപ്പൻ മാഷായിരുന്നു..
നമ്മുടെ പ്രണയം
സഫലമാവില്ലെന്നു കണ്ടെത്തി,
അതിനൊരു പൂർണ്ണവിരാമം
കാലേക്കൂട്ടി ഒരുക്കിവച്ച
നിൻറെ
ദീർഘദൃഷ്ടിക്കു മുന്നിൽ
എൻറെ മിഴിനീർ
കോമകളുടെ പ്രവാഹമായ്
ഒഴുകിയൊഴുകി,
കോമാവസ്ഥയിലേക്കുള്ള
എൻറെ പതനം
പൂർത്തിയാകും ..
അപ്പോഴും
എൻറെ മുഖത്ത്
എന്തിനെന്ന
ദയനീയമായൊരു
ചോദ്യചിഹ്നം
നിനക്കായി
ബാക്കിയുണ്ടാകും ..
- അജി ആലത്ത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ