ഇവിടെ,
ഇടമുറിയാതെ
പെയ്യുന്ന
നിൻറെ
ഓർമ്മമഴയിൽ
നനഞ്ഞ്
ഞാൻ
പനിച്ചിരിക്കുമ്പോൾ,
നീ,
പതിവ്
പോലെ
ദിനചര്യകളിൽ
മുഴുകി,
കൈത്തണ്ടയിലെ
സമയസൂചിയ്ക്കൊപ്പം
ഓടിക്കൊണ്ടിരിക്കുകയാവും...
തിരക്കിൽ
നിന്നും
തിരക്കുകളിലേക്ക്
യാത്ര
ചെയ്യുമ്പോൾ,
ബോധപൂർവമോ
അല്ലാതെയോ
എന്നെ
മറന്നേ
പോയിരിക്കും.....
തിരക്കൊഴിഞ്ഞ്
രാത്രിയുടെ
അന്ത്യയാമത്തിൽ
ഉണരാനുള്ള
മണിയൊച്ചയ്ക്ക്
തൊട്ടു
മുമ്പുള്ള
സുഖനിദ്രയിൽ
,
ഒരു
തൂവൽസ്പർശം പോലെ,
ഹൃദയത്തെത്തൊടുന്നൊരു
മധുരസ്വപ്നം
നീ
കാണുന്നുവെങ്കിൽ ,
അറിയുക
അത്,
നീ
മറക്കാൻ ശ്രമിക്കുന്ന
എൻറെ
ഓർമ്മകളാണ് ..
മറക്കാൻ
ശ്രമിക്കുന്തോറും
കൂടുതൽ
തീവ്രതയോടെ,
ജ്വരബാധയുടെ
ഉന്മാദമായി
എന്നിലും,
പുലർകാല
സ്വപ്നങ്ങളായി
നിന്നിലും,
ആ ഓർമ്മകൾ
പെയ്തുകൊണ്ടേയിരിക്കും..
- അജി
ആലത്ത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ