സ്കൂളില്‍ പഠിക്കുമ്പോള്‍
ഗുരുത്വാകര്‍ഷണമെ-
ന്നാലെന്തെന്ന്
പറഞ്ഞതൊന്നും
മനസ്സിലായിരുന്നില്ല..
അകലാനെത്ര ശ്രമിച്ചാലും
അടുപ്പിക്കുന്ന,
അകലേയ്ക്കെത്ര പോയാലും
തിരികെ എത്തിക്കുന്ന,
കഴിവാണതെന്ന്
മനസ്സിലായത്
നിന്നെ പ്രണയിച്ചപ്പോഴാണ്..
കുറ്റിയില്‍ കെട്ടിയിട്ട
ഗോവിനെപ്പോലെ,
നീ കുറിച്ചിട്ട
വ്യാസാര്‍ദ്ധത്തില്‍
നിന്നെ
ചുറ്റിക്കൊണ്ടിരിക്കുമ്പോള്‍ ,
ഊര്‍ജ്ജതന്ത്രം
ഉദാഹരണസഹിതം
പഠിപ്പിക്കാനുള്ള
നിന്‍റെ കഴിവില്‍
ഞാന്‍ വിസ്മയം കൊള്ളുന്നു...
- അജി ആലത്ത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ