ഡോക്ടര്‍ അകത്തുണ്ട്
ദയവായി കാത്തിരിക്കുക
എന്ന ഫലകത്തിന് മുന്നില്‍
ആധിയോടെ കാത്തിരിക്കുന്ന
ഏകമുഖജീവികളുടെ
ദയവിന്‍റെ ദൗര്‍ബല്യം
മുതലെടുത്ത്
മരുന്നു കമ്പനിയുടെ
പ്രതിനിധി
അകത്തേയ്ക്ക് കടന്നു..
മരുന്നുകളുടെ പട്ടികയോടൊപ്പം
കുടുംബത്തോടെ
സിംഗപ്പൂര്‍ മലേഷ്യ
യാത്രയ്ക്കുള്ള
ടിക്കറ്റുമേല്‍പ്പിച്ച് ,
ടാര്‍ഗറ്റിന്‍റെ കാര്യം
ഒന്നു കൂടി ഓര്‍മിപ്പിച്ച് ,
വിജയീ ഭാവത്തോടെ
പുറത്തിറങ്ങിയ അയാള്‍
സഹതാപത്തോടെ
ഉപഭോക്തൃക്കൂട്ടത്തെ നോക്കി...
ഡോക്ടറെ കണ്ട് ,
കുറിപ്പടിയുമായി
മെഡിക്കല്‍ സ്റ്റോറിലേക്ക്
നടന്ന ഹതഭാഗ്യര്‍
സിംഗപ്പൂര്‍ യാത്രയുടെ
ചെലവിന്‍റെ തിരിച്ചടവ്
തെറ്റാതെ നിര്‍വഹിച്ചു .
പരീക്ഷണ ശാലയിലെ
ഗിനിപ്പന്നികളെ നോക്കി
അങ്ങ് ദൂരെയിരുന്ന്
ഏകധ്രുവലോകത്തിന്‍റെ വക്താക്കള്‍
കുമ്പ കുലുക്കി ചിരിച്ചു..
- അജി ആലത്ത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ