2013 സെപ്റ്റംബർ 6, വെള്ളിയാഴ്‌ച

ചെലവ് ചുരുക്കൽ



ഡെനിം ജീൻസും ടോപ്പും മകൾക്ക്
മകന് പീറ്റർ ഇംഗ്ലണ്ട്
ഭാര്യക്ക്‌ പോച്ചംപള്ളി പട്ടു മതി.
ശേഷം,
അലൻ  സോളിയുടെ ട്രയൽ റൂമിൽ
സ്വന്തം രൂപം കണ്ടു കൃതാർത്ഥനായി
നോക്കുമ്പോൾ
ബില്ല് മുപ്പതിനായിരം കടന്നിരിക്കുന്നു.
ഇനി, അമ്മയ്ക്ക് ..
അമ്മയ്ക്ക് വയസായില്ലെ?
ഇനിയെന്തിന് ഓണക്കോടി ..
ചെലവു ചുരുക്കാൻ
മറ്റൊരു വഴിയുമില്ല..

- അജി ആലത്ത് .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ