ഇണക്കുരുവികളുടെ
പ്രണയപർവം നെയ്ത് ,
മധുര സ്വപ്നങ്ങൾ നേർന്ന് ,
പിറന്നാൾ സമ്മാനമായ്
നീ നൽകിയ തൂവാലയിൽ
മുഖമമർത്തുമ്പോൾ ,
ഈ
തിളയ്ക്കുന്ന മദ്ധ്യാഹ്നവെയിലിലും ,
നിൻറെയോർമകൾ
വസന്തത്തിൻറെ സുഗന്ധവും
ഹേമന്തത്തിൻറെ കുളിരുമായ്
എന്നെത്തേടിയെത്തുന്നു ..
- അജി ആലത്ത്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ