വേണം,
നിനക്ക് അത് തന്നെ വരണം.
സ്നേഹത്തിൻറെ പ്രതിഫലം
വേദനയെന്നറിഞ്ഞിട്ടും ,
സ്നേഹിച്ചു കൊണ്ടേയിരിക്കുന്ന
മനസേ..
പകർന്നു നൽകുന്ന സ്നേഹം
ഇന്നല്ലെങ്കിൽ നാളെ
തിരിച്ചു
കിട്ടുമെന്ന
വ്യാമോഹത്തോടെ
സ്നേഹിച്ചു കൊണ്ടേയിരിക്കുന്ന
മനസേ..
അവഗണനയുടെ
കൂർത്ത കത്തിമുന
ഹൃദയം പിളർന്നിട്ടും ,
ഉറക്കമില്ലാത്ത രാവുകൾ
കണ്ണുകളിൽ
ചോരച്ചാലുകൾ തീർത്തിട്ടും ,
ഇനിയും പഠിക്കാത്ത
മനസേ..
നിനക്ക്
അങ്ങനെ തന്നെ വേണം..
- അജി ആലത്ത് .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ