നിൻറെ കണ്ണുകൾ പറഞ്ഞത്
ഹൃദയത്തിന് ഗ്രഹിക്കാൻ കഴിഞ്ഞു..
നീ പറയാതെ പറഞ്ഞതും
ഹൃദയത്തിന് ശ്രവിക്കാൻ കഴിഞ്ഞു..
ഇനിയെന്ത്?
ഈ പുഴയരികിൽ
വസന്താഗമനം അറിയിച്ച്
കിളികൾ പറന്നണഞ്ഞതും,
സുഗന്ധവാഹിയായ ഇളം കാറ്റ്
നിൻറെ മുടിയിഴകളെ
മൃദുവായി തലോടിയതും,
യാത്ര പറയാതെ, നീ
പടവുകളിറങ്ങിയതും,
നീ കയറിയ തോണി
ഓളക്കൈകളിൽ
നീങ്ങിത്തുടങ്ങിയതും,
ഞാനറിഞ്ഞില്ല..
കാഴ്ച മങ്ങിത്തുടങ്ങിയിരുന്നു..
ഹൃദയത്തിലുരുകിയ
നൊമ്പരത്തുള്ളികൾ
കണ്ണുകളിൽ
വൃതിവ്യാപനം ചെയ്ത്
കണ്ണുനീരായി
പെയ്തൊഴുകാൻ
തുടങ്ങിയിരുന്നു..
ഇനി ഞാൻ
പറയാനിരുന്നത്,
പറയാതെ പറഞ്ഞത്..
നീ അറിയുകയില്ല..
ഒരിക്കലും..
എന്തെന്നാൽ,
നീ സംവദിക്കുന്നത്
സ്വന്തം ഹൃദയത്തോട്
മാത്രമാണല്ലോ...
- അജി ആലത്ത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ