2014 ഏപ്രിൽ 1, ചൊവ്വാഴ്ച

വിദ്യുത്ചുംബനം.





110 കെ വി ലൈനിലിരുന്ന
ആണ്‍കിളി
തൊട്ടടുത്ത കമ്പിയിലിരുന്ന
പെണ്‍കിളിയെ
ആഞ്ഞൊന്നു
ഉമ്മ വച്ചയുടൻ
നടന്ന
വിദ്യുത് സ്ഫോടനത്തിൽ
ചിതറിത്തെറിച്ച
തൂവൽ ഭസ്മത്തിനുള്ളിലെ
പിറക്കാൻ കഴിയാത്ത
മുട്ടക്കുഞ്ഞുങ്ങൾ
കാറ്റിനോട്
പരാതി
പറഞ്ഞ് കരഞ്ഞു...

- അജി ആലത്ത് .



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ