2014 ഏപ്രിൽ 16, ബുധനാഴ്‌ച

മൗനത്തിൽക്കൂടി സംവദിക്കുമ്പോൾ ..




മൗനത്തിൽക്കൂടി  സംവദിക്കുമ്പോഴും
നീ വാചാലയാകുന്നു..

എനിക്കേറ്റവും പ്രിയപ്പെട്ട
സംബോധനയിൽ
സംഭാഷണങ്ങൾ തുടങ്ങാനും,
കേൾക്കാൻ
ഞാനിഷ്ടപ്പെടുന്ന കാര്യങ്ങൾ
മൗനമൊഴിയിൽ
വ്യക്തമായി
കേൾപ്പിക്കാനും
നിനക്ക് കഴിയുന്നു..

കൊഞ്ചലും,ചിരിയും ,
പരിഭവവും, തേങ്ങലും,
നിശബ്ദമായി
സംവേദനം ചെയ്യാനുള്ള
വൈഭവം
നിനക്ക് മാത്രം സ്വന്തം.

അതുകൊണ്ട്,
ഇനിയും നമുക്ക്
മൗനങ്ങളിൽക്കൂടി
സംവദിച്ചുകൊണ്ടേയിരിക്കാം..
നിതാന്തമൗനത്തിൽ
നാമിരുപേരും
ഒന്നാകും വരെ..


- അജി ആലത്ത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ