ഇനി അവള്‍ കവിതയെഴുതും..
നിന്‍റെ ആദ്യകവിതകളിലെ
ഉപമയും അലങ്കാരവും
അവളായിരുന്നു..
നീ തിന്ന്, വിസര്‍ജ്ജിച്ചത് ,
അവളുടെ ഉപ്പും, സ്നേഹവും,
കണ്ണുനീരുമായിരുന്നു..
അങ്ങാടിയില്‍ തോറ്റ
നിന്‍റെയരിശം തീര്‍ക്കാന്‍
അവളുണ്ടായിരുന്നു..
പെണ്ണിന്‍റെ മോചനം നിന്‍റെ
തൂലികയെഴുതുന്നത് കണ്ട്
അവള്‍ പൊട്ടിച്ചിരിച്ചു..
കഴുത്തിലെ താലി
ചങ്ങലയാണെന്നവള്‍
തിരിച്ചറിഞ്ഞിരുന്നു..
ഇനി,
അവള്‍ കവിതയെഴുതാന്‍ തുടങ്ങും...
കൈത്തണ്ടയില്‍, ബ്ലൈഡ് കൊണ്ട്
വരഞ്ഞ്, ഒരു പുതുക്കവിത..
- അജി ആലത്ത്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ