2012 ഒക്‌ടോബർ 25, വ്യാഴാഴ്‌ച

തെറ്റിദ്ധാരണ

കുരുടനായ ഭര്‍ത്താവിന്
കഴിയാത്തത് തനിക്കും വേണ്ടെന്നു 
കരുതിയവള്‍ ഉത്തമഭാര്യയെന്ന്
കഥാകാരന്‍ ..

കെട്ടിയവന്‍റെ കള്ളത്തരങ്ങള്‍ 
കണ്ടു സഹികെട്ട്,
കണ്ണു രണ്ടും   കെട്ടിയതാണെന്ന
സത്യം ആരറിഞ്ഞൂ ?

- അജി ആലത്ത് 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ