2012 ഒക്‌ടോബർ 1, തിങ്കളാഴ്‌ച




മടക്കയാത്ര..

കിടക്കയുടെ
തിരശ്ചീനമായ ക്യാന്‍വാസില്‍ 
ചരിഞ്ഞും തിരിഞ്ഞും 
വ്യത്യസ്ത ശില്പരൂപങ്ങള്‍ 
വരച്ചിട്ടും..
ഉറക്കം വരാതെ കിടന്നപ്പോള്‍,

ഓര്‍മയുടെ 
മഞ്ഞുപാളികള്‍ നീക്കി
അമ്മ കടന്നു വന്നു..
അമ്മിഞ്ഞപ്പാല്‍ തന്ന്,
താരാട്ട് പാടിയുറക്കി..

ഇനിയുമൊരു നാള്‍ 
അമ്മ വരും  ..
കുളിപ്പിച്ച്,
പൌഡറിട്ട്,
കവിളത്തു 
കണ്മഷി കൊണ്ടൊരു 
പൊട്ടും തൊട്ട്,
ഒക്കത്തിരുത്തി
കൊണ്ടു പോകാന്‍ ‍......  ..

അജി ആലത്ത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ