2012 ഒക്‌ടോബർ 1, തിങ്കളാഴ്‌ച


പ്രതിഫലം 
മുപ്പതു രൂപയുടെ മീന്‍ വാങ്ങി
കറി വച്ച് കഴിച്ചപ്പോള്‍,
തൊണ്ടയില്‍  കുടുങ്ങിയ
മുള്ള് നീക്കാന്‍ ,
ഡോക്ടര്‍ ചോദിച്ചത് 
മുപ്പതിനായിരം രൂപ..
മുന്നൂറു രൂപയുടെ റീചാര്‍ജിലൂടെ  
മനസ്സിന്‍റെ ചില്ലയില്‍ കൂട് കൂട്ടിയവള്‍,
പറന്നകന്നപ്പോള്‍,
ഹൃദയത്തില്‍  തറച്ച 
മുള്ള് നീക്കാന്‍ , ഇനി 
എന്താവും പ്രതിഫലം? 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ